'ബിടിഎസ്' വീണ്ടും ഒരുമിക്കുന്നു; പ്രതീക്ഷയോടെ ആരാധകർ

ദക്ഷിണ കൊറിയൻ നിയമം അനുസരിച്ചുള്ള നിർബന്ധിത സൈനിക സേവനത്തിനായാണ് ബിടിഎസ് പിരിച്ചു വിട്ടത്.
BTS returns, 7 moments project teaser

'ബിടിഎസ്' വീണ്ടും ഒരുമിക്കുന്നു; പ്രതീക്ഷയോടെ ആരാധകർ

Updated on

ദീർഘമായ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഒരുമിക്കാൻ ഒരുങ്ങി കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് . ബിടിഎസ് സെവൻ മൊമന്‍റ്സ് പ്രോജക്റ്റിന്‍റെ ടീസർ പുറത്തു വിട്ടതോടെയാണ് ടീം വീണ്ടും ഒന്നിച്ചെത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ബിടിഎസ് അപ്രതീക്ഷിതമായാണ് ഒന്നിച്ചുള്ള സംഗീതപരിപാടികൾ നിർത്തിയത്.

ദക്ഷിണ കൊറിയൻ നിയമം അനുസരിച്ചുള്ള നിർബന്ധിത സൈനിക സേവനത്തിനായാണ് ബിടിഎസ് പിരിച്ചു വിട്ടത്. സൈനിക സേവനം പൂർത്തിയാക്കിയതോടെ വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.

ബിടിഎസ് 7 മൊമന്‍റ്സ് ഏപ്രിൽ 7ന് റിലീസ് ചെയ്യും. മാർച്ച് 19 മുതൽ പ്രീ ഓർഡറിങ്ങും ഉണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com