ചാക്കോച്ചൻ ഫുൾ പാർട്ടി മൂഡ്; ഷിഫിനയുടെ '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'

കുഞ്ചാക്കോ ബോബനൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അണി നിരക്കുന്നുണ്ട്.
Chackochan in full party mode; Shifina's '40 Days of House Party'

ചാക്കോച്ചൻ ഫുൾ പാർട്ടി മൂഡ്; ഷിഫിനയുടെ '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'

Updated on

കുഞ്ചാക്കോ ബോബനെ നായകനാക്കി ഷിഫിന ബബിൻ പക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യുടെ ടൈറ്റിൽ ലോഞ്ച് ചെയ്തു. കുഞ്ചാക്കോ ബോബനൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അണി നിരക്കുന്നുണ്ട്. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്.

അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ചിത്രം. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. ഛായാഗ്രഹണം: ആൽബി ആന്‍റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന വിനായകക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, പിആർഒ ആതിര ദിൽജിത്ത്.

logo
Metro Vaartha
www.metrovaartha.com