"റിയൽ ലൈഫും റീൽ ലൈഫും രണ്ടാണ്"; ചക്കപ്പഴത്തിലെ റാഫിയുമായി പിരിഞ്ഞുവെന്ന് മഹീന

2022ലായിരുന്നു റാഫിയുടെയും മഹീനയുടെയും വിവാഹം.
Chakkappazham fame rafi and maheena separated

മുഹമ്മദ് റാഫിയും മഹീനയും

Updated on

സിനിമാ-സീരിയൽ താരം മുഹമ്മദ് റാഫിയുമായി വേർപിരിഞ്ഞുവെന്ന് വ്യക്തമാക്കി മഹീന മുന്ന. വ്ലോഗിലൂടെയാണ് മഹീന ഇക്കാര്യം വ്യക്തമാക്കിയത്. കോമഡി ചെയ്യുന്നയാൾ എപ്പോഴും അങ്ങനെയാണെന്ന് കരുതരുതെന്നും ജീവിതം ചർച്ചാ വിഷയമാക്കാൻ താത്പര്യമില്ലെന്നും മഹീന വ്യക്തമാക്കിയിട്ടുണ്ട്. എന്തു കൊണ്ട് പിരിഞ്ഞു എന്നുള്ളത് ഞങ്ങളുടെ ഇടയിലുള്ള കാര്യമാണ്. അത് എല്ലാവരോടും പറയാൻ താത്പര്യമില്ല. റിയൽ ലൈഫും റീൽ ലൈഫും രണ്ടാണ്. സന്തോഷങ്ങൾ മാത്രമേ ഞങ്ങൾ വിഡിയോയിലൂടെ കാണിച്ചിട്ടുള്ളൂ. വിഷമങ്ങൾ കാണിക്കുന്നത‌ിനോട് താത്പര്യമുണ്ടായിരുന്നില്ല.

റാഫിയുടെ പ്രശസ്തിയോ പണമോ കണ്ടിട്ടല്ല വിവാഹം കഴിച്ചതെന്നും മഹീന പറയുന്നു. 2022ലായിരുന്നു റാഫിയുടെയും മഹീനയുടെയും വിവാഹം. മഹീന ദുബായിലേക്ക് താമസം മാറ്റിയതിനു പിന്നാലെയാണ് ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ പരന്നത്.

സമൂഹമാധ്യമങ്ങളിൽ മഹീന റാഫിയെന്ന പേര് മാറ്റി മഹീന മുന്നയെന്നാക്കിയതും അഭ്യൂഹങ്ങൾക്ക് ശക്തിയേകി. തീപ്പൊരി ബെന്നി, ആനന്ദ് ശ്രീബീല എന്നീ സിനിമകളിലും റാഫി അഭിനയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com