'ഇതിനോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി'; ചെമ്പൻ വിനോദിന്‍റെ ഡിസ്കോ ബോക്സ് ഓഫിസിൽ നിന്ന് എത്ര നേടി‍?

സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
chemban vinod disco movie box office collection updates

ഇതിനോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി; ചെമ്പൻ വിനോദിന്‍റെ ഡിസ്കോ ബോക്സ് ഓഫിസിൽ നിന്ന് എത്ര നേടി‍?

Updated on: 

ഉല്ലാസ് ചെമ്പന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ആക്ഷൻ ക്രൈം ത്രില്ലറാണ് ഡിസ്കോ. തിയെറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആദ‍്യ ദിനം 60 ലക്ഷം കളക്ഷൻ ലഭിച്ച ചിത്രത്തിന് 24 ലക്ഷം രൂപ മാത്രമെ രണ്ടാം ദിനം നേടാനായുള്ളൂ. ഇതോടെ മൊത്തം 84 ലക്ഷം നെറ്റ് കളക്ഷൻ‌ ചിത്രം നേടിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം. ചിത്രത്തിലെ ഇതിനോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ആന്‍റണി വർഗീസ്, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ദേവ് മോഹൻ, ലുക്ക്മാൻ അവറാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ അടക്കമുള്ളവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസിന്‍റെ കഥയിൽ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2 മണിക്കൂർ 38 മിനിറ്റാണ് സെൻസർ ബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ ദൈർഘ‍്യം.