ചൈനയിൽ ആദ്യമായി ഭരതനാട്യം അരങ്ങേറ്റം; ചരിത്രം കുറിച്ച് ലീ മുസി|Video
ബീജിങ്; ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ചൈനീസ് വിദ്യാർഥിയായ ലീ മുസി. ചൈനയിലെ വേദിയിലാണ് 13കാരിയായ ലീ അരങ്ങേറ്റം നടത്തിയത്. ഇതാദ്യമായാണ് ചൈനയിൽ ഭരതനാട്യം അരങ്ങേറ്റം നടക്കുന്നത്. ഭരതനാട്യം നർത്തകി ലീല സാംസൺ, ഇന്ത്യൻ നയതന്ത്രജ്ഞർ , ചൈനീസ് നൃത്ത ആരാധകർ തുടങ്ങി നിരവധി പേർക്കു മുന്നിലാണ് ലീ അരങ്ങേറ്റം നടത്തിയത്. ഇതാദ്യമായാണ് ചൈനയിൽ വച്ച് ഭരതനാട്യം പഠിച്ച് ചൈനയിൽ തന്നെ അരങ്ങേറ്റം നടത്തുന്നതെന്ന് ഇന്ത്യൻ എംബസി ഇൻചാർജ് ടി.എസ്. വിവേകാനന്ദ് പറയുന്നു.
പരമ്പരാഗത രീതിയിൽ കൃത്യതയോടെയാണ് ലീ അരങ്ങേറ്റം നടത്തിയത്. ഇന്ത്യൻ അംബാസഡർ പ്രദീപ് റാവത്തിന്‍റെ ഭാര്യ ശ്രുതി റാവത്തായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. രണ്ടു മണിക്കൂർ നീണ്ടു നിന്ന നൃത്തത്തിനായി ചെന്നൈയിൽ നിന്ന് സംഗീതജ്ഞരെ എത്തിച്ചിരുന്നത്.
1999ൽ ഡൽഹിയിൽ നിന്ന് അരങ്ങേറ്റം നടത്തിയ ജിൻ നടത്തുന്ന സ്കൂളിലാണ് ലീ ഭരതനാട്യം അഭ്യസിച്ചത്. പത്തു വർഷമായി ഇവിടത്തെ വിദ്യാർഥിയാണ് ലീ. 2014ൽ ജിന്നിന്‍റെ സ്കൂളിലെത്തയതോടെയാണ് താൻ ഭരതനാട്യത്തിലേക്ക് ആകൃഷ്ടയായതെന്ന് ലീ പറയുന്നു.