"ലജ്ജ തോന്നുന്നു, ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ"; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ ചിന്മയി

വൈരമുത്തുവിനാൽ ജീവിതവും സ്വപ്നങ്ങളും ഭാവിയും നഷ്ടപ്പെട്ട സ്ത്രീകളുടെ രോഷം ഇവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയുടെ കുറിപ്പിൽ പറയുന്നു
chinmayi slam of indian govt over vairamuthu njanapeedam award

ചിന്മയി ശ്രീപദ | വൈരമുത്തു

Updated on

ചെന്നൈ: തമിഴ് കവി ആർ. വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ഒരു ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരും രാഷ്ട്രീയക്കാരും ചലച്ചിത്ര ലേകവുമൊക്കെ എപ്പോഴും ശ്രമിക്കുകയാണെന്നാണ് ചിന്മയി എക്സ് പ്ലാറ്റ് ഫോമിലൂടെ തുറന്നടിച്ചത്.

ഈ പുരസ്കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാക്കരമാണ്. ഷെയിം ഓഫ് യു. വൈരമുത്തുവിനാൽ ജീവിതവും സ്വപ്നങ്ങളും ഭാവിയും നഷ്ടപ്പെട്ട സ്ത്രീകളുടെ രോഷം ഇവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയുടെ കുറിപ്പിൽ പറയുന്നു.

2018 ലാണ് ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരേ മീ ടൂ ആരോപണവുമായി രംഗത്തെത്തി‍യകത്. സ്വിറ്റ്സർലാൻ‌ഡിൽ വച്ച് നടന്ന പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ചിന്മയി ആരോപിച്ചത്. എന്നാൽ ഈ ആരോപണം നിഷേധിച്ച് വൈരമുത്തുവും രംഗത്തെത്തിയിരുന്നു. അതേസമയത്ത് മറ്റൊകു ഗായികയും വൈരമുത്തുവിനെതിരേ രംഗത്തെയിരുന്നു.

logo
Metro Vaartha
www.metrovaartha.com