"ലൈംഗികാതിക്രമം റെക്കോഡ് ചെയ്ത് പരസ്യപ്പെടുത്തി നാണ‍ം കെടുത്തുക"; വിഡിയോ പങ്കു വച്ച് ചിന്മയി ശ്രീപാദ

ട്രോമയിൽ ജീവിക്കേണ്ടി വരുന്നത് നമ്മളാണ് എന്നാണ് ചിന്മയി കുറിച്ചിരിക്കുന്നത്.
chinmayi sreepada about abuse in bus

ചിന്മയി ശ്രീപാദ

Updated on

ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗായിക ചിന്മയി ശ്രീപാദ. ഇത്തരം സംഭവങ്ങൾ റെക്കോഡ് ചെയ്ത് പരസ്യപ്പെടുത്തി അവരെ നാണം കെടുത്തണമെന്നാണ് ലൈംഗികാതിക്രമ വിഡിയോ റീ പോസ്റ്റ് ചെയ്തു കൊണ്ട് ചിന്മയി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട പെൺകുട്ടികളേ (പുരുഷന്മാരോടും കൂടിയാണ്, കാരണം ബസുകളിൽ പുരുഷന്മാരും ഇത്തരം അതിക്രമത്തിന് ഇരയാകാറുണ്ടെന്ന് നമുക്കറിയാം.) ഇത്തരം ലൈംഗിക അതിക്രമങ്ങൾ റെക്കോഡ് ചെയ്ത് പരസ്യമാക്കി അവരെ നാണം കെടുത്തുക. ലൈംഗികാതിക്രമങ്ങളിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്യാതെ പോകുന്നുവെന്നും എത്ര പേർ അവരുടെ പങ്കാളിയെയും പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുമെന്നും നമുക്കറിയാം. അവർക്ക് കോടതി മുറികൾ കാണേണ്ടി വരാറില്ല. ട്രോമയിൽ ജീവിക്കേണ്ടി വരുന്നത് നമ്മളാണ് എന്നാണ് ചിന്മയി കുറിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിയോട് ഒരാൾ മോശമായി പെരുമാറുന്ന വിഡിയോ പങ്കു വച്ചു കൊണ്ട് ഇയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു എന്ന കുറിപ്പോടെയുള്ള പോസ്റ്റാണ് ചിന്മയി റീപോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com