നടി മീരാ വാസുദേവൻ വിവാഹിതയായി; വരൻ 'കുടുംബവിളക്ക്' ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

മീര പ്രധാന കഥാപാത്രമായി എത്തുന്ന കുടുംബവിളക്ക് ടെലിവിഷനിൽ സൂപ്പർഹിറ്റാണ്.
നടി മീരാ വാസുദേവൻ വിവാഹിതയായി; വരൻ 'കുടുംബവിളക്ക്' ഛായാഗ്രാഹകൻ  വിപിൻ പുതിയങ്കം

സിനിമാ- ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനായിക മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കുടുംബവിളക്ക് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കൊയമ്പത്തൂരിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സമൂഹമാധ്യമത്തിലൂടെ മീരാ വാസുദേവൻ തന്നെയാണ് വിവാഹക്കാര്യം പങ്കു വച്ചത്.

ഞങ്ങൾ വിവാഹിതരായി. കോയമ്പത്തൂരിൽ വച്ച് ഏപ്രിൽ 24നാണ് ഞാനും വിപിനും വിവാഹിതരായത്. ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാനും വിപിനും 2019 മുതൽ ഒരു പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ആ സൗഹൃദം ഒടുവിൽ വിവാഹത്തിലത്തി. എന്‍റെ പ്രൊഫഷണൽ യാത്രയിൽ പിന്തുണ നൽകിയ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും സന്തോഷത്തോടെ ഈ വർത്ത പങ്കു വയ്ക്കുകയാണ് എന്നാണ് മീര കുറിച്ചിരിക്കുന്നത്. വിവാഹചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ രാജ്യാന്തര പുരസ്കാര ജേതാവാണ്.

മോഹൻലാൽ - ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന് തന്മാത്ര എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായിരുന്നു മീര. പിന്നീട് പച്ചമരത്തണലിൽ, ഓർക്കുക വല്ലപ്പോഴും, 916 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മീര പ്രധാന കഥാപാത്രമായി എത്തുന്ന കുടുംബവിളക്ക് ടെലിവിഷനിൽ സൂപ്പർഹിറ്റാണ്.

മീരാ വാസുദേവന്‍റെ മൂന്നാം വിവാഹമാണിത്. വിശാൽ അഗർവാളുമായി 2005ലായിരുന്നു ആദ്യ വിവാഹം. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2008ൽ ഇവർ പിരിഞ്ഞു. പിന്നീട് 2012ൽ നടൻ ജോൺ കൊക്കന വിവാഹം കഴിച്ചു. ഈ ബന്ധത്തിലും ഒരു മകനുണ്ട്. 2016ൽ വീണ്ടും വിവാഹമോചിതയായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com