സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്; സിനിമാ ജീവിതത്തേക്കുറിച്ച് ഭാവന

"പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം പോലും നമുക്ക് പ്രൊജക്റ്റുകൾ കൈവിട്ട് പോവാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങൾ കാരണവും സിനിമകൾ മാറിപ്പോകാം"
inema-always-male-dominated-says-bhavana

ഭാവന

Updated on

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ഭാവന. തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് ഭാവന ഇപ്പോൾ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

സിനിമ എപ്പോഴും പുരുഷാധിപത്യത്തിന്‍റെ ഇടമാണ്. സ്ത്രീകൾ അവിടെ പിടിച്ചു നിൽക്കാൻ പാടാണെന്നാണ് ഭാവന പറയുന്നത്. ഒരുകാലത്ത് സിനിമയാണ് ജീവിതമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ സിനിമ തന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്ന് ഇന്ന് തിരിച്ചറിയുന്നുലെന്നും ഭാവന പറയുന്നു.

ഭാവനയുടെ പ്രതികരണം ഇങ്ങനെ...

ജീവിതത്തിന്‍റെ ഒരു പ്രത്യേക പോയിന്‍റിൽ എത്തുന്നതുവരെ ഞാൻ വിചാരിച്ചിരുന്നത് എന്‍റെ ജീവിതം സിനിമയുമായി മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന ഒന്നാണെന്നാണ്. അയ്യോ സിനിമ ചെയ്തില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന രീതിയിലുള്ള ഒരു ഒബ്‌സെഷൻ വന്നുപോയിരുന്നു. പക്ഷേ സിനിമ അത്ര എളുപ്പമല്ല. പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം പോലും നമുക്ക് പ്രൊജക്റ്റുകൾ കൈവിട്ട് പോവാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങൾ കാരണവും സിനിമകൾ മാറിപ്പോകാം.

അപ്പോഴൊക്കെ ചിലപ്പോൾ നമ്മൾ ഡിപ്രഷനിലാവാം. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ഇൻഡസ്ട്രിയാണ് സിനിമ. എനിക്ക് അടുത്ത മാസം ഒരു ഫിക്സഡ് എമൗണ്ട് കിട്ടണം എന്നൊന്നും കരുതാൻ പറ്റില്ല. എല്ലാം നമ്മുടെ ഹാർഡ് വർക്കും ഭാഗ്യവും ഒക്കെ അനുസരിച്ചിരിക്കും.

ചിലപ്പോൾ ചില സിനിമകൾ ഹിറ്റായാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. അതുപോലെ തന്നെ പരാജയവും. പിന്നെ ഒരു ഫീമെയിൽ ആക്റ്റർ ആയതിനാൽ എപ്പോഴും റെലവന്‍റ് ആയി നിൽക്കാൻ പറ്റില്ല. നമ്മൾ വിചാരിക്കുന്ന പോലത്തെ കാരക്റ്റേഴ്സ് നമുക്ക് കിട്ടി എന്ന് വരില്ല. നമുക്കെപ്പോഴും മാർക്കറ്റ് വാല്യൂ അത്യാവശ്യമാണ്.

ഒരു ഫീമെയിൽ ആക്റ്ററെ സംബന്ധിച്ചിടത്തോളം അത് നിലനിർത്തുക എന്നത് പ്രയാസമാണ്. സിനിമ എപ്പോഴും മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയാണ്, അത് യാഥാർഥ്യവുമാണ്. ഒരു പോയിന്‍റ് വരെ ഇതൊക്കെ എന്നെ ബാധിക്കുമായിരുന്നു. സിനിമയിൽ നടക്കുന്ന കാര്യങ്ങളൊക്കെ എന്‍റെ ജീവിതത്തെ ബാധിച്ചിരുന്നു. പിന്നെയൊരു ഘട്ടത്തിലാണ് ഞാൻ സിനിമയല്ല എന്‍റെ ജീവിതം, എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ് സിനിമ എന്ന് മനസിലാക്കിയത്.

അതിൽ നല്ല സിനിമകളും കഥാപാത്രങ്ങളും വരുകയാണെങ്കിൽ ചെയ്യാം എന്നല്ലാതെ ഞാൻ ഇപ്പോൾ ആ റേസിൽ പങ്കെടുക്കുന്നില്ല. എനിക്ക് തോന്നുന്നു ഫീമെയിൽ ആക്ടേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പോയിന്‍റിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ ചിന്തകളൊക്കെ മാറും. എന്‍റെ 20-കളിൽ ഒക്കെ ഇതൊക്കെ എന്നെ പെട്ടെന്ന് ബാധിക്കുമായിരുന്നു. ഇപ്പോൾ വരുന്നത് വരട്ടെ എന്ന ചിന്തയിലേക്ക് മാറി.

logo
Metro Vaartha
www.metrovaartha.com