തിയെറ്റർ റിലീസിനു പിന്നാലെ കൂലിയുടെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ

ടെലിഗ്രാം ഗ്രൂപ്പുകളിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലുമാണ് ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകളെത്തിയത്
coolie movie fake version available in online

രജനികാന്ത്

Updated on

സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 171-ാം ചിത്രമായ കൂലിയുടെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ. വ‍്യാഴാഴ്ചയോടെ തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ മണിക്കൂറുകൾക്കകമാണ് ടെലിഗ്രാം ഗ്രൂപ്പുകളിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും എത്തിയത്.

തമിഴ്റോക്കേഴ്സ്, ഫിൽമിസില്ല, മൂവിറൂൾസ്, മൂവിസ്ഡാ തുടങ്ങിയ വെബ്സൈറ്റുകളിലാണ് ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ എത്തിയതെന്നാണ് ഒരു ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തത്. വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിച്ചതോടെ 'കൂലി ഫ്രീ ഡൗൺലോഡ്' എന്ന കീവേഡ് സെർച്ച് എൻജിനുകൾ നിലവിൽ ട്രെൻഡിങ്ങാണ്. എച്ച്ഡി ക്വാളിറ്റി മുതൽ 240 പിക്സൽ വരെയുള്ള ചിത്രത്തിന്‍റെ പതിപ്പുകളാണ് പ്രചരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com