"എന്താണ് സാറ്റ് കളിക്കുവാണോ?"; സലിംകുമാറിനെ കണ്ട് പൊട്ടിക്കരഞ്ഞ് ടിനി ടോം, രൂക്ഷമായ സൈബർ ആക്രമണം

സലിം കുമാറും ടിനി ടോമും തമ്മിലുള്ളത് സിനിമയിലെത്തുന്നതിന് മുൻപ് തുടങ്ങിയ ബന്ധമാണ്
cyber attack against tiny tom

സലിംകുമാറിനെ കണ്ട് പൊട്ടിക്കരഞ്ഞ് ടിനി ടോം, രൂക്ഷമായ സൈബറാക്രമണം

Updated on

നടൻ സലിം കുമാറിന്‍റെ വേർപാട് മലയാളസിനിമയിൽ നികത്താനാവാത്ത വിടവാണ്. ഞായറാഴ്ച സലിം കുമാറിനെ അവസാനമായി ഒരു നോക്കുകാണാൻ സിനിമയിലെ അടക്കം നിരവധി പേരാണ് എത്തിയത്. ഇതിനിടെ ടിനി ടോമിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. സലിം കുമാറിനെ അവസാനമായി കണ്ട് പൊട്ടിക്കരയുന്ന ടിനി ടോമിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സിനിമയിലെത്തും മുൻപേ ഉള്ള ബന്ധമാണ് സലിം കുമാറും ടിനി ടോമും തമ്മിലുള്ളത്. മിമിക്രി അവതരിപ്പിച്ച കാലം മുതലുള്ള ബന്ധം. അത്രയും അടുപ്പമുള്ള വ്യക്തികളാണ് ഇരുവരും. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകൾ ടിനിക്കെതിരേയായിരുന്നു.

"കരച്ചിൽ അഭിനയമാണ്, ആൾക്കാരെ കാണിക്കാനാണ്, എന്താണ് സാറ്റ് കളിക്കുവാണോ, സിനിമയിൽ ഇങ്ങനെ അഭിനയിച്ചിരുന്നെങ്കിൽ രക്ഷപെട്ടേനെ, സ്വയം കോമാളിയാവുന്നു, മരണ വീട്ടിലും ഷോ കാണിക്കല്‍, അഭിനയിച്ച് കുളമാക്കല്ലേടാ, ഈ അഭിനയം സിനിമയില്‍ കാണുന്നില്ല, ഇവന്‍റെ ഒക്കെ കുടുംബത്തില്‍ ഒരാള്‍ പോയാല്‍ പോലും ഇവനൊന്നും കരയില്ല, ഇത് ക്യാമറയ്ക്കു വേണ്ടിയുള്ള അഭിനയം, ആരാ പറഞ്ഞേ ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല... എന്നു തുടങ്ങി നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com