"അടിവസ്ത്രം മാത്രം ധരിച്ച് നൂറോളം പുരുഷന്മാർക്കു മുൻപിൽ നൃത്തം ചെയ്തു"; പഴയ കാലത്തെക്കുറിച്ച് ദിയാ മിർസ

ആ ഗാനചിത്രീകരണത്തോടു കൂടിയാണ് സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം ലഭിച്ചതെന്നും നടി പറയുന്നു.
"Danced in front of nearly a hundred men wearing only undergarments"—Dia Mirza

ദിയാ മിർസ

Updated on

സിനിമാഭിനയത്തിന്‍റെ ആദ്യ നാളുകളെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ച് നടി ദിയാ മിർസ. ഹൈദരാബാദിലെ ഒരു യാഥാസ്ഥിക കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയായിരുന്നു താൻ. ഇമ്രാൻ ഹാഷ്മിക്കൊപ്പമുള്ള തുംസേ നഹീ ദേഖാ എന്ന ചിത്രത്തിൽ അർധ നഗ്നയായി അഭിനയിക്കേണ്ടി വന്നതാണ് സ്ത്രീ എന്ന നിലയിൽ ചെയ്യേണ്ടി വന്ന ഏറ്റവും പ്രയാസകരമായ കാര്യമെന്നാണ് ദിയ പറയുന്നത്. മുജേ സുംസേ മൊഹബ്ബത്ത് ഹേ എന്ന ഗാനത്തിനു വേണ്ടി നൂറു കണക്കിന് പുരുഷന്മാർക്കു മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യേണ്ടി വന്നു.

എന്നാൽ ആ ഗാനചിത്രീകരണത്തോടു കൂടിയാണ് സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം ലഭിച്ചതെന്നും നടി പറയുന്നു. ആ ഗാനത്തിനു വേണ്ടി നൃത്തസംവിധാനം ചെയ്ത വൈഭവി മെർച്ചന്‍റും സെറ്റിൽ ഉണ്ടായിരുന്നു. ഒപ്പമുള്ള എല്ലാവരും തനിക്ക് പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു. മാത്രമല്ല ആ കഥാപാത്രം എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും തനിക്ക് വ്യക്തമായിരുന്നു.

അതു കൊണ്ടു തന്നെ നൃത്തം ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും താരം പറയുന്നു. എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മാറ്റമാണ് ആ ഗാനത്തിലൂടെ ഉണ്ടായത്. അത്തരത്തിലുള്ള നിമിഷങ്ങളാണ് ഒരു കലാകാരി എന്ന നിലയിൽ തന്നെ സ്വാധീനിച്ചതെന്നും ദിയ പറയുന്നു. 2001ൽ റെഹനാ ഹേ തേരേ ദിൽ മേ എന്ന ചിത്രത്തിലൂടെയാണ് ദിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com