ഉർവശിയുടെ അനുഗ്രഹത്തോടെ മകൾ സിനിമയിലേക്ക്; കണ്ണീരണിഞ്ഞ് മനോജ് കെ.ജയൻ

സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.
Daughter of manoj k jayan and urvashi to debut in film

മനോജ് കെ.ജയൻ തേജാലക്ഷ്മി‌യ്ക്കൊപ്പം

Updated on

തെന്നിന്ത്യൻ താരങ്ങളായ മനോജ് കെ. ജയന്‍റെയും ഉർവ്വശിയുടെയും കൾ തേജാ ലക്ഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് തേജാലക്ഷ്മി അവതരിപ്പിക്കുന്നത്. കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്ന് പറഞ്ഞിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ മനോജ്. കെ. ജയൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളുടെ സിനിമാ പ്രശനത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ അത്യന്തം വികാരഭരിതനായാണ് താരം വിശേഷങ്ങൾ പങ്കു വച്ചത്. അമ്മയോട് നേരത്ത തന്നെ കഥ പറഞ്ഞിരുന്നു.

ഉർവശി വേണ്ട എന്നു പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ ചെയ്യേണ്ട എന്നു തന്നെ ഞാൻ തീരുമാനിച്ചേനെ. ഇത്രയേറെ മികച്ച സിനിമകൾ ചെയത അഭിനേത്രിയാണ് അവർ. തീർച്ചയായും മകളുടെ സിനിമയിൽ അവരുടെ അഭിപ്രായം വലുതാണ്. എന്‍റെ അച്ഛന്‍റെ വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിലേക്ക് വരണമെന്ന്. അച്ഛന്‍റെ മരണം അവളെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും മനോജ് കെ. ജയൻ പറയുന്നു.

മനോജ് കെ. ജയൻ ഉർവശി എന്നിവരുടെ മകളായതു കൊണ്ടു തന്നെ സമ്മർദം വളരെ വലുതാണെന്ന് തേജാലക്ഷ്മി പറയുന്നു. ചെറുപ്പം മുതലേ സിനി‌മയിലേക്ക് എന്നാണ് എന്ന ചോദ്യം കേൾക്കാറുണ്ട്. പണ്ട് മുതലേ മനസിൽ സിനിമ ഉണ്ട്. പക്ഷേ തുറന്നു പറയാൻ പേടിയായിരുന്നു. താരതമ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാലും ഒരു തവണ ട്രൈ ചെയ്യണമെന്നുണ്ടായിരുന്നുവെന്ന് തേജാലക്ഷ്മി.

അമ്മ പൂർണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് തേജാലക്ഷ്മി പറയുന്നു.

ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ. ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം. ശ്രീനാഥ് ശിവ ശങ്കരൻ, ഛായാഗ്രഹണം - അനിരുദ്ധ് അനീഷ്, എഡിറ്റിംഗ് - സാഗർ ദാസ്.

ജൂലൈ അവസാന വാരത്തിൽ കൊച്ചിയിൽ ചിത്രീകരണമാരംഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com