"അച്ഛൻ ആദ്യമായി എന്നെ പ്രശംസിച്ചു", കണ്ണീരണിഞ്ഞ് ദീപ തോമസ്

റാവു ബഹാദൂർ എന്ന സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ദീപ വികാരാധീനയായത്
Deepa Thomas emotional as father praises Rao Bahadur role

ദീപ തോമസ്

Updated on

തെലുങ്ക് സിനിമാലോകം കീഴടക്കുകയാണ് നടി ദീപ തോമസ്. താരം പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം റാവു ബഹാദൂർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ സിനിമയുടെ വിജയാഘോഷത്തിൽ നിന്നുള്ള ദീപയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രം കണ്ട് അച്ഛൻ പ്രശംസിച്ചു എന്ന് പറഞ്ഞ താരം കണ്ണീരണിയുകയായിരുന്നു.

സാധാരണ തന്‍റെ അഭിനയം കണ്ടാൽ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അച്ഛൻ പറയാറുള്ളത്. എന്നാൽ, റാവു ബഹാദൂർ കണ്ട് ഇത് ബെസ്റ്റ് പെർഫോമൻസാണ് എന്നാണ് പറഞ്ഞത്. ഇതിലും വലിയ അഭിനന്ദനം തനിക്ക് കിട്ടാനില്ല എന്നാണ് ദീപ പറഞ്ഞത്.

എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി. ദീപ, കുറച്ചുകൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു.’’-ദീപ പറഞ്ഞു.

റാവു ബഹാദൂറിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും ഈ അവസരത്തിന് സംവിധായകനോട് എന്നും കടപ്പാടുണ്ടെന്നും ദീപ കൂട്ടിച്ചേർത്തു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റ്സാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യദേവ് കാഞ്ചരണ ആണ് നായകന്‍.

logo
Metro Vaartha
www.metrovaartha.com