അധികം നേരം ജോലി ചെയ്യാൻ വയ്യ; കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പിന്മാറിയേക്കും

വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
Deepika padukone likely to exit from Kalki 2
ദീപിക പദുക്കോൺ
Updated on

സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റിൽ നിന്ന് പിന്മാറിയതിനു പിന്നാലെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോൺ പിന്മാറുന്നു. ജോലി സമയം കുറച്ചു നൽകണമെന്ന് ദീപിക ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. എട്ട് മണിക്കൂർ ജോലിയും ഉയർന്ന ശമ്പളവുമാണ് സ്പിരിറ്റിന് വേണ്ടി ദീപിക ആവശ്യപ്പെട്ടിരുന്നത്.

പ്രസവ ശേഷം കുഞ്ഞിന്‍റെ കാര്യം കൂടി ശ്രദ്ധിക്കേണ്ടതിനാലാണ് ദീപിക ജോലി സ‌മയം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്പിരിറ്റിൽ ദീപികയ്ക്ക് പകരം തൃ‌പ്തി ദിമ്രി‌യാണ് പ്രധാന വേഷത്തിലെത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com