ബാഫ്ത പുരസ്കാര വേദിയിൽ തിളങ്ങാൻ ദീപിക

കഴിഞ്ഞ വർഷത്തെ ഓസ്കർ പുരസ്കാര വേദിയിൽ തെലുങ്കു ഗാനം നാട്ടു നാട്ടു വിന്‍റെ അവതരണത്തിന് ദീപിക അവതാരകയായി എത്തിയിരുന്നു
ദീപിക പദുക്കോൺ
ദീപിക പദുക്കോൺ
Updated on

മുംബൈ: ബാഫ്ത പുരസ്കാര വേദിയിൽ അവതാരകയാകാൻ ഒരുങ്ങി ബോളിവുഡ് സ്റ്റാറും നിർമാതാവുമായ ദീപിക പദുക്കോൺ. നന്ദി എന്ന കുറിപ്പോടെയാണ് ദീപിക ബ്രിട്ടിഷ് അക്കാഡമി സ്ഥിരീകരിച്ച അവതാരകരുടെ പട്ടിക പങ്കു വച്ചത്. അഭിനേതാക്കളായ ആൻഡ്രൂ സ്കോട്ട്, ദുവ ലിപ, കേറ്റ് ബ്ലാൻചറ്റ്, അഡോജ അൻഡോ, ഇദ്രിസ് എൽബ, ഹ്യൂഗ് ഗ്രാൻഡ്, ലിലി കോളിൻസ്, ചിവെറ്റൽ, ഇന്ദിര വർമ, ഹിമേഷ് പട്ടേൽ, എമ്മ കോറിൻ, ഗിലിയൻ ആൻഡേഴ്സൺ എന്നിവരാണ് മറ്റു അവതാരകൾ.

കഴിഞ്ഞ വർഷത്തെ ഓസ്കർ പുരസ്കാര വേദിയിൽ തെലുങ്കു ഗാനം നാട്ടു നാട്ടു വിന്‍റെ അവതരണത്തിന് ദീപിക അവതാരകയായി എത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com