ദീപികയ്ക്കും രൺവീറിനും മകൾ...

മുംബൈ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ശനിയാഴ്ചയാണ് ദീപിക കുഞ്ഞിന് ജന്മം നൽകിയതെന്നാണ് റിപ്പോർട്ട്.
Deepika , ranveer blessed with baby girl
ദീപികയ്ക്കും രൺവീറിനും മകൾ...
Updated on

ബോളിവുഡ് താരം ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും മകൾ പിറന്നു. മുംബൈ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ശനിയാഴ്ചയാണ് ദീപിക കുഞ്ഞിന് ജന്മം നൽകിയതെന്നാണ് റിപ്പോർട്ട്. താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മുംബൈയിൽ സിദ്ധിവിനായക് ക്ഷേത്രത്തിൽ ഇരുവരും ബന്ധുകൾക്കൊപ്പം ദർശനം നടത്തിയിരുന്നു. അധികം വൈകാതെ ഇരുവരും ബാന്ദ്രയിലെ അപ്പാർട്മെന്‍റിലേക്ക് മാറിയേക്കും.

ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തിനോട് ചേർന്നാണ് താരദമ്പതികളുടെ അപ്പാർട്മെന്‍റ്. അപ്പാർട്മെന്‍റ് പണി പൂർത്തിയായിട്ടില്ല. 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഗർഭിണിയാണെന്ന് താരദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ദീപിക ഗർഭിണിയല്ലെന്നും സറോഗസി വഴിയാണ് കുഞ്ഞു പിറക്കുന്നതെന്നും അഭ്യൂഹം ശക്തമായിരുന്നു. വിവാദങ്ങൾക്കൊടുവിൽ നിറവയർ വ്യക്തമാക്കിക്കൊണ്ടുള്ള ഫോട്ടോ ഷൂട്ടും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com