
പൂനം പാണ്ഡെ
ന്യൂഡൽഹി: ഈ വർഷത്തെ രാംലീലയിൽ രവണ പത്നി മണ്ഡോദരിയുടെ വേഷം അവതരിപ്പിക്കുന്നതിൽ നിന്ന് ബോളിവുഡ് താരം പൂനം പാണ്ഡെയെ ഒഴിവാക്കിയതായി ഡൽഹിയിലെ ലവ് കുശ് രാം ലീല കമ്മിറ്റി വ്യക്തമാക്കി. പൊതു വികാരം മാനിച്ചാണ് തീരുമാനമെന്ന് വാർത്താ സമ്മേളനത്തിൽ കമ്മിറ്റി പ്രസിഡന്‍റ് അർജുൻ കുമാർ വ്യക്തമാക്കി. കലാകാരന്മാരെ കഴിവ് നോക്കിയാണ് വിലയിരുത്തേണ്ടതെന്നും പൂനം പാണ്ഡേ നല്ല രീതിയിൽ മണ്ഡോദരിയെ അവതരിപ്പിക്കും എന്നായിരുന്നു പ്രതീക്ഷയെന്നും അർജുൻ കുമാർ പറഞ്ഞു.
എന്നാൽ വിവിധ മേഖലയിൽ നിന്ന് എതിർപ്പ് ശക്തമായതിനെത്തുടർന്നാണ് തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന യാതൊന്നും മുന്നോട്ടു കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യം പൂനം പാണ്ഡെയെ അറിയിച്ചുവെന്നും കമ്മിറ്റി വ്യക്തമാക്കി.