devadoothan
റീ റിലീസിൽ സൂപ്പർഹിറ്റായി 'ദേവദൂതൻ'; പ്രദർശനം അൻപതാം ദിവസത്തിലേക്ക്

റീ റിലീസിൽ സൂപ്പർഹിറ്റായി 'ദേവദൂതൻ'; പ്രദർശനം അൻപതാം ദിവസത്തിലേക്ക്

ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്‍റ് ക്വാളിറ്റിയുമായിട്ടാണ് 2000ൽ ദേവദൂതൻ റിലീസ് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം പരാജയപ്പെട്ടു.
Published on

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയെറ്ററുകളിലായി റിലീസ് തുടരുകയാണ് ചിത്രം. പ്രദർശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്‌തു എന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ.

വിജയത്തിനപ്പുറം മിന്നും ജയത്തിന്‍റെ മധുരത്തിലാണ് ചിത്രത്തിന്‍റെ താരങ്ങളും അണിയറ പ്രവർത്തകരും. ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്‍റ് ക്വാളിറ്റിയുമായിട്ടാണ് 2000ൽ ദേവദൂതൻ റിലീസ് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയെറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നതും.

'ഹൈ സ്റ്റുഡിയോസ്' അതി മനോഹരമായാണ് ദേവദൂതനെ 4കെ ഡോൾബി അറ്റ്മോസ്‌ലേക്ക് റിമാസ്റ്റർ ചെയ്ത് തിയേറ്ററിൽ എത്തിച്ചത്. സിബി മലയിൽ സംവിധാനം. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ഈ ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്‍റെ നിർമ്മാണം.

logo
Metro Vaartha
www.metrovaartha.com