
ധനുഷിന്‍റെ കുബേര ഒടിടിയിലേക്ക്; ജൂലൈ 18 മുതൽ സ്ട്രീമിങ്
ധനുഷിന്‍റെ പുതിയ ചിത്രം കുബേര ജൂലൈ 18 മുതൽ പ്രൈം വിഡിയോയിലൂടെ സ്ട്രീം ചെയ്യും. നാഗാർജുന, രശ്മിക മന്ദാന, ജിം സറാബ് , ദലീപ് താഹിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ 20നാണ് ചിത്രം തിയെറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴിനു പുറമേ തെലുങ്കു, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
ഡോളർ ഡ്രീംസ്, ആനന്ദ്, ഹാപ്പി ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശേഖർ കാമ്മുളയാണ് സംവിധായകൻ.