ഷാരൂഖ് ഖാൻ ചിത്രത്തെ മറികടന്നു; ബോക്സ് ഓഫിസിൽ തരംഗമായി 'ധുരന്ധർ 2'

ഇതുവരെ ഏകദേശം 185 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫിസിൽ നിന്നും നേടിയിട്ടുള്ളത്
dhurandhar 2 box office collection updates

ചിത്രത്തിൽ നിന്ന്

Updated on: 

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ മാർച്ച് 19ന് തിയെറ്ററിലെത്തിയ സ്പൈ ആക്ഷൻ ബോളിവുഡ് ചിത്രമാണ് ധുരന്ധർ 2. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷനാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുവരെ ഏകദേശം 185 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത ആദ‍്യ ദിവസം തന്നെ 102.55 കോടി രൂപ ചിത്രം നേടിയതായാണ് വിവരം. നേരത്തെ ഷാരൂഖ് ഖാൻ ചിത്രമായ ജവാനായിരുന്നു ആദ‍്യം ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം.

129 കോടി രൂപയായിരുന്നു ആദ‍്യ ദിനത്തിൽ ജവാൻ നേടിയത്. ഹിന്ദിയിൽ നിന്ന് 99.10 കോടിയും കന്നഡയിൽ നിന്ന് 0.08 കോടിയും മലയാളത്തിൽ നിന്ന് 0.09 കോടിയും തമിഴിൽ നിന്ന് 1.16 കോടിയും തെലുങ്കിൽ നിന്ന് 2.12 കോടി രൂപയുമാണ് ധുരന്ധർ നേടിയിട്ടുള്ളത്.

logo
Metro Vaartha
www.metrovaartha.com