ധുരന്ധർ ഒടിടിയിലേക്ക്; ജനുവരി 30 മുതൽ സ്ട്രീമിങ്

2026 മാർച്ച് 19നാണ് ധുരന്ധറിന്‍റെ രണ്ടാം ഭാഗം തിയെറ്ററിലെത്തുക.
Dhurandhar ott release announced

ധുരന്ധർ ഒടിടിയിലേക്ക്; ജനുവരി 30 മുതൽ സ്ട്രീമിങ്

Updated on

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ധുരന്ധർ ഒടിയിലേക്ക്. നെറ്റ്ഫ്ലിക്സിൽ ജനുവരി 30 മുതൽ ചിത്രം സ്ട്രീം ചെയ്യും. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ , അർജുൻ രാംപാൽ, സാറ അർജുൻ തുടങ്ങി വൻ താരനിയുള്ള ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഡിസംബർ 5ന് റിലീസായ ചിക്രം ബോക്സ് ഓഫിസ് റെക്കോഡുകൾ തകർക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്.

ചിത്രത്തിൽ അണ്ടർ കവർ ഏജന്‍റായാണ് രൺവീർ സിങ് എത്തുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് 19നാണ് ധുരന്ധറിന്‍റെ രണ്ടാം ഭാഗം തിയെറ്ററിലെത്തുക. സിനിമയിലെ പാട്ടുകളും അക്ഷയ് ഖന്നയുടെ നൃത്തവും സമൂഹമാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു.

ധുരന്ധറിനു പുറമേ ബ്രിഡ്ഗേർട്ടൻ സീസൺ ഫോറും നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. ജനുവരി 29 മുതലാണ് സ്ട്രീമിങ്.

എമ്മി പുരസ്കാരത്തിന് നാമനിർദേശ ചെയ്യപ്പെട്ട കോമഡി സീരീസ് ഷ്രിങ്കിങ്ങിനെ സീസൺ 3 ആപ്പിൾ ടിവിയിൽ ജനുവരി 27 മുതൽ സ്ട്രീം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com