ഷാരൂഖ് ഖാൻ ചിത്രത്തിന്‍റെ കളക്ഷൻ മറികടന്നു; ബോക്സ് ഓഫിസിൽ വിജയ കുതിപ്പുമായി ധുരന്ധർ

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഇതിനോടകം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയിരിക്കുന്നത്
dhurandhar overtakes sharukh khan pathaan boxoffice collection

രൺവീർ സിങ്, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ

Updated on

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ് മുഖ‍്യവേഷത്തിൽ അഭിനയിച്ച് ഡിസംബർ 5ന് തിയെറ്ററിലെത്തിയ ചിത്രമാണ് 'ധുരന്ധർ'. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഇതിനോടകം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയിരിക്കുന്നത്.

തിയെറ്ററിലെത്തി 25 ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫിസിൽ 1,100 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഷാരൂഖ് ഖാൻ ചിത്രം പഠാന്‍റെ കളക്ഷൻ ധുരന്ധർ മറികടന്നു. 1,050 കോടി രൂപയാണ് ഷാരൂഖ് ഖാൻ ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നത്.

ഏക്കാലത്തെയും മികച്ച ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ധുരന്ധർ. 2,000 കോടിയിലധികം കളക്ഷൻ നേടിയിട്ടുള്ള ആമിർ ഖാൻ ചിത്രം ദംഗൽ ഒന്നാം സ്ഥാനത്തും ഷാരുഖ് ഖാന്‍റെ ജവാൻ എന്ന ചിത്രം രണ്ടാം സ്ഥാനത്തും തുടരുന്നു. ഈ വാരത്തോടെ ധുരന്ധർ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com