എ.ആർ. റഹ്മാൻ മതം മാറി ഇസ്ലാമായത് സൈറയെ വിവാഹം കഴിക്കാനാണോ‍?

ദിലീപ് കുമാർ എന്നായിരുന്നു റഹ്മാന്‍റെ ആദ്യപേര്.
Did a r Rahman converted to Islam to marry saira Bhanu? who suggests the name?
എ.ആർ. റഹ്മാൻ മതം മാറി ഇസ്ലാമായത് സൈറയെ വിവാഹം കഴിക്കാനാണോ‍?
Updated on

എ.ആർ. റഹ്മാന്‍റെ വിവാഹമോചന വാർത്തയുടെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. 29 വർഷം നീണ്ടു നിന്ന ദാമ്പത്യമാണ് ഇരുവരും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചത്. റഹ്മാന്‍റെ ഭാര്യ സൈറ ഭാനുവാണ് ഇക്കാര്യ പ്രഖ്യാപിച്ചത്. സൈറയെ വിവാഹം കഴിക്കാനാണ് റഹ്മാൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. എന്നാൽ സൈറയുമായി വിവാഹം കഴിക്കുന്നതിനും വർഷങ്ങൾക്കു മുൻപു തന്നെ റഹ്മാൻ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. ദിലീപ് കുമാർ എന്നായിരുന്നു റഹ്മാന്‍റെ ആദ്യപേര്. ക്യാൻസർ ബാധിച്ച് മരണവുമായി മല്ലിട്ടിരുന്ന പിതാവിനെ അവസാന കാലത്ത് ചികിത്സിച്ച സൂഫി വൈദ്യനായ ആത്മീയാചാര്യന്‍റെ സ്വാധീനത്താൽ ഇരുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം മതം മാറിയത്. ബിബിസിയിൽ 2000ത്തിൽ നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആത്മീയവും വ്യക്തിപരവുമായ കാരണങ്ങളാലാണ് പേരു മാറ്റാൻ തീരുമാനിച്ചതെന്നും റഹ്മാൻ പറയുന്നു. ഒരു ഹിന്ദു ജ്യോതിഷിയാണ് തനിക്ക് പേരുകൾ നിർദേശിച്ചത്. അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹീം എന്നു രണ്ടു പേരുകളാണ് അദ്ദേഹം നിർദേശിച്ചത്. അതിൽ നിന്ന് അബ്ദുൽ റഹ്മാൻ എന്ന പേര് താൻ സ്വീകരിക്കുകയായിരുന്നു.

റഹ്മാൻ എന്ന പേരിനോട് ആദ്യമേ ഇഷ്ടം തോന്നുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നീടൊരിക്കൽ തന്‍റെ മാതാവാണ് സ്വപ്നത്തിൽ കണ്ട പ്രകാരം അള്ളാ റാഖ എന്നു കൂടി പേരിനു മുൻപിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് എ.ആർ. റഹ്മാൻ എന്ന പേരുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com