തിയെറ്ററിലെത്തി 15 ദിവസം പിന്നിട്ട പ്രണവ് ചിത്രം; 'ഡിയസ് ഇറെ' എത്ര കളക്ഷൻ നേടി?

നിലവിൽ 475ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്
dies irae collection update

തിയെറ്ററിലെത്തി 15 ദിവസം പിന്നിട്ട പ്രണവ് ചിത്രം; 'ഡിയസ് ഇറെ' എത്ര കളക്ഷൻ നേടി?

Updated on

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'ഡിയസ് ഇറെ'. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷനാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ 75 കോടി രൂപയോളം കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ.

നിലവിൽ 475ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയുഗം എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഡിയസ് ഇറെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com