അഞ്ച് പുതുമുഖങ്ങളെ പരിചയപ്പെടുത്തി സംവിധായകൻ രഞ്ജിത്

മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് അഞ്ച് പുതുമുഖങ്ങളെ കണ്ടെത്തിയതെന്ന് രഞ്ജിത് പറയുന്നു.
Director Ranjith introduces five newcomers

അഞ്ച് പുതുമുഖങ്ങളെ പരിചയപ്പെടുത്തി സംവിധായകൻ രഞ്ജിത്

Updated on

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ച് പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമക്കു ലഭിക്കുന്നു. എസ്ഐ.ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയർ ഉദ്യോഗസ്ഥന്‍റെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ എന്ന സിനിമ വികസിക്കുന്നത്. സീനിയർ പൊലീസ് ഓഫീസറ‌ായി പ്രകാശ് വർമ്മയാണ് എത്തുന്നത്. മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് അഞ്ച് പുതുമുഖങ്ങളെ കണ്ടെത്തിയതെന്ന് രഞ്ജിത് പറയുന്നു. ഋതു ദേവ്, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ നിജാദ് ബാബു തോമസ്, സജൽ സുദർശനൻ എന്നിവരാണ് പുതിയ താരങ്ങൾ. ഇവരുടെ കാരക്റ്റർ പോസ്റ്ററുകളും പുറത്തു വിട്ടിട്ടുണ്ട്.

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജി., മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്നു. ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്‍റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്‍റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ. ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ . ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ . എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. സെപ്റ്റംബർ 18ന് ചിത്രം പ്രദർശനത്തിനെത്തും.

logo
Metro Vaartha
www.metrovaartha.com