മൊണാലിസ ഉന്നയിച്ച ലൈംഗികാരോപണം വ‍്യാജം; മാനനഷ്ട കേസ് നൽകുമെന്ന് സംവിധായകൻ സനോജ് മിശ്ര

മൊണാലിസയുടെ കുടുംബത്തിലുള്ള ഏഴെട്ട് അംഗങ്ങൾ തന്‍റെ ഉജ്ജയിനിലെ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്നും സനോജ് മിശ്ര മാധ‍്യമങ്ങളോട് വ‍്യക്തമാക്കി
director sanoj mishra responded to sexual allegation against him by monalisa bhosle

സനോജ് മിശ്ര, മൊണാലിസ  ഭോസ്‌ലെ

Updated on

ന‍്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്‌ലെ സംവിധായകൻ സനോജ് മിശ്രയ്ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് സിനിമാ സെറ്റിൽ വച്ച് പല തവണകളായി കടന്നുപിടിച്ചെന്നായിരുന്നു മൊണാലിസയുടെ ആരോപണം. എന്നാൽ ഇപ്പോൾ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സനോജ് മിശ്ര.

ലൈംഗികാരോപണം വ‍്യാജമാണെന്നും നടൻ ഫർഹാൻ ഖാനുമായുള്ള മൊണാലിസയുടെ വിവാഹത്തെ എതിർത്തതിലുള്ള പകയാണിതെന്നുമാണ് സനോജ് മിശ്ര പറയുന്നത്. മൊണാലിസയുടെ കുടുംബത്തിലുള്ള ഏഴെട്ട് അംഗങ്ങൾ തന്‍റെ ഉജ്ജയിനിലെ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്നും മിശ്ര മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

മകൾ പറയുന്നത് കള്ളമാണെന്ന് മൊണാലിസയുടെ മാതാപിതാക്കൾ പറയുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ടെന്നും സനോജ് മിശ്ര ചൂണ്ടിക്കാട്ടി. തന്‍റെ പേര് നശിപ്പിക്കാൻ ശ്രമിച്ചതിന് മൊണാലിസയ്ക്കെതിരേ ഉടനെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും സനോജ് മിശ്ര പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com