
ആഹാ അർമാദം.. ഫ്ലാഷ്മോബിൽ ചുവടു വച്ച് ദിവ്യ എസ് അയ്യർ|Video
തിരുവനന്തപുരം: ഫ്ളാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവച്ച് ദിവ്യഎസ് അയ്യർ ഐഎഎസ്. നൃത്തത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരള ഫിലിം പോളിസി കോൺക്ലേവ് പ്രചരണത്തിന്‍റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളെജിനു മുൻപിൽ വിദ്യാർഥികൾ ഫ്ളാഷ് മോബ് നടത്തിയത്.
ആവേശത്തിലെ ആഹാ അർമാദം എന്ന ഗാനത്തിനൊപ്പമാണ് ദിവ്യ ചുവടുവച്ചത്. ഇതിനു മുൻപും ദിവ്യ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്.