

ദിയ കൃഷ്ണ, അശ്വിൻ
ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്‍റെ മകളാണ് ദിയ കൃഷ്ണ. സോഷ‍്യൽ മീഡിയ വ്ലോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് താരം. എന്നാലിപ്പോൾ തന്‍റെ പുതിയ വിഡിയോയ്ക്ക് വന്ന ഒരു കമന്‍റിന് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് ദിയ.
'പവിഴമല്ലി' എന്ന ഗാനത്തിന് ദിയയും ഭർത്താവ് അശ്വിനും ഡാൻസ് ചെയ്യുന്ന റീലാണ് പങ്കുവച്ചത്. ഇതിനു താഴെയായി അശ്വിന്‍റെ അമ്മ ആണെന്നേ തോന്നൂ എന്നായിരുന്നു യുവതിയുടെ കമന്‍റ്. കമന്‍റ് ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയുടെ ചിത്രം അടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ടായിരുന്നു ദിയ കൃഷ്ണ മറുപടി നൽകിയത്.
നിങ്ങളുടെ വിലാസം തരൂ, എല്ലാ ദിവസവും രാവിലെ നിങ്ങൾക്ക് നോക്കാൻ നല്ല നിലവാരമുള്ള കണ്ണാടി കൊറിയർ ചെയ്യാം. ഇതായിരുന്നു ദിയയുടെ മറുപടി.
എന്നാൽ ഇതിനെതിരേയും വലിയ വിമർശനമാണ് ഉയരുന്നത്. കമന്‍റിട്ട യുവതിയുടെ ചിത്രം പങ്കുവയ്ക്കാൻ ദിയയ്ക്ക് ആരാണ് അധികാരം നൽകിയതെന്നാണ് പലരും ചോദിക്കുന്നത്. ദിയയുടെ മറുപടിയെ പിന്തുണച്ചവരും ഏറെയാണ്