ബഹുമാനവുമില്ല, ശമ്പളവുമില്ല, ജോലി ഉപേക്ഷിച്ച് ദിയയുടെ ഭർത്താവ് അശ്വിൻ; ഇനി ഓ ബൈ ഓസിയുടെ സിഇഒ

ആറു മാസം മുൻപാണ് അശ്വിൻ ജോലി ഉപേക്ഷിച്ചത്.
Diya's husband Ashwin quits his job; now CEO of 'Oh by Osi'

അശ്വിൻ ഗണേഷ്, ദിയ കൃഷ്ണ

Updated on: 

ജോലി ഉപേക്ഷിച്ചതായി വെളിപ്പെടുത്തി ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷ്. ഇനി മുതൽ ദിയയുടെ ഉടമസ്ഥതയിലുള്ള ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്‍റെ സിഇഒ ആയിരിക്കും അശ്വിൻ എന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലിലെ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷനിലാണ് ഈ വെളിപ്പെടുത്തൽ.

ഐടി ഫീൽഡിലാണ് അശ്വിൻ ജോലി ചെയ്തിരുന്നത്. എന്നാൽ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ബഹുമാനമോ ശമ്പളമോ ആ കമ്പനിയിൽ നിന്ന് കിട്ടിയിരുന്നില്ല. എപ്പോഴും മാനസികസമ്മർദം നിറഞ്ഞ ജീവിതമായിരുന്നുവെന്നും ദിയ പറയുന്നു. അതോടെ ആറു മാസം മുൻപാണ് അശ്വിൻ ജോലി ഉപേക്ഷിച്ചത്.

ഇക്കാര്യം അറിഞ്ഞപ്പോൾ തന്‍റെയും അശ്വിന്‍റെയും കുടുംബങ്ങൾ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ സന്തുഷ്ടരാണെന്നും ദിയ പറയുന്നു. നാലു വർഷം മുൻപാണ് ദിയ ഓ ബൈ ഓസി എന്ന സ്ഥാപനം തുടങ്ങിയത്.ഓ ബൈ ഓസിക്കു വേണ്ടി വിഡിയോകൾ ചെയ്യുന്നതിനും അശ്വിൻ സഹായിക്കാറുണ്ട്. അശ്വിൻ ബിസിനസിൽ സഹായിച്ചതു കൊണ്ടാണ് തനിക്ക് കുഞ്ഞിനെ നോക്കാനും ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനും സാധിച്ചതെന്നും സ്ഥാപനത്തിന്‍റെ നട്ടെല്ല് അശ്വിൻ ആണെന്നും ദിയ പറയുന്നു.

logo
Metro Vaartha
www.metrovaartha.com