വയനാട് ഉരുൾപൊട്ടൽ: പ്രകൃതി സംരക്ഷണ ബോധവത്കരണ ഡോക്യുമെൻറി ഒരുങ്ങുന്നു

ചൂരൽമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 1986 ൽ ലേഖനവും കവിതയുമെഴുതിയ പരിസ്ഥിതി സംരക്ഷകനും ഗവേഷകനും കവിയുമായ ഡോ. ആർ. ഗോപിനാഥനാണ് ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും നിർവഹിക്കുക.
wayanad landslide
വയനാട് ഉരുൾപൊട്ടൽ: പ്രകൃതി സംരക്ഷണ ബോധവത്കരണ ഡോക്യുമെൻറി ഒരുങ്ങുന്നുfile
Updated on

വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ പ്രകൃതിസംരക്ഷണ ബോധവത്കരണം ഡോക്യുമെന്‍ററിയുമായി പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ ഗോപിനാഥൻ. ചൂരൽമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 1986 ൽ ലേഖനവും കവിതയുമെഴുതിയ പരിസ്ഥിതി സംരക്ഷകനും ഗവേഷകനും കവിയുമായ ഡോ. ആർ. ഗോപിനാഥനാണ് ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും നിർവഹിക്കുക. പ്രശസ്ത സംവിധായകയും നർത്തകിയുമായ അളകനന്ദയാണ് സംവിധാന സഹായി. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് ഡോക്യുമെന്‍ററിക്കു ചുക്കാൻ പിടിക്കുന്നത്.

ഇള ക്രിയേഷൻസിന്‍റെ ബാനറിൽ സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ചൂരൽമല - പുത്തുമല - വിലങ്ങൻ മേഖലയിലെ ഉരുൾപൊട്ടൽമേഖലകൾ കേന്ദ്രീകരിച്ചാവും ചിത്രീകരണം. സിനിമ രംഗത്തെ പ്രഗത്ഭരാണ് കാമറയും സങ്കേതിക നിർവഹണവും. ചൂരൽമല ദുരന്തത്തിനു മുമ്പും - ഇപ്പോഴത്തെ അവസ്ഥയും വിവരിച്ചു കൊണ്ടാണ് ഡോക്യുമെന്‍ററി അവതരിപ്പിക്കുക. 1984 ലെ ദുരന്തവും പരാമർശിക്കും.

വികസനം പ്രകൃതി സൗഹൃദമാവണമെന്നും. അതോടൊപ്പം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നുമുള്ള ആശയമാണ് ഡോക്യുമെന്‍ററിയിലൂടെ പങ്കു വയ്ക്കുക. പശ്ചിമ ഘട്ട -പ്രകൃതി സംരക്ഷണ ബോധവത്കരണസന്ദേശത്തോടൊപ്പം ദുരന്തമേഖലകളിലെ പുനരധിവാസ പ്രശ്നങ്ങളും

പരിഹാര നിർദ്ദേശങ്ങളും ദുരന്ത പ്രതിരോധ മാർഗങ്ങളും ഡോക്യുമെന്‍ററിയിൽ ചർച്ച ചെയ്യും.

Trending

No stories found.

Latest News

No stories found.