'ഡോസ്'; മെഡിക്കൽ ക്രൈം തില്ലർ ആരംഭിച്ചു

സിജു വിൽസണാണ് നായകൻ
Dose film shooting

'ഡോസ്'; മെഡിക്കൽ ക്രൈം തില്ലർ ആരംഭിച്ചു

Updated on

യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് 'ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാം 'പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആന്‍റാഗോ നിഷ്ട് തിരുവ് എന്നീ ഷോർട്ട് ഫിലിമുകൾ ഒരുക്കി ശ്രദ്ധേയനായി മാറിയിരുന്നു. ദൂരെ എന്ന മ്യൂസിക്ക് ആൽബവും ചെയ്തിട്ടുണ്ട്.

പേരു സൂചിപ്പിക്കുന്ന ഡോസ് - ഒരു ഹൈഡോസ് ജോണറിൽ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകൻ. അങ്കിത് ത്രിവേദി , കുര്യൻ മാത്യു, ജോജോണി ചിറമ്മൽ, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ് , സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്. ദൃശ്യാ രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com