ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ

ഏറെ കാലമായി തമിഴ്നാട്ടിലാണ് താരം താമസിക്കുന്ന
Dulquer Salman voted at chennai
ദുൽഖർ സൽമാൻ
Updated on

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കു വച്ചു കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ കാലമായി തമിഴ്നാട്ടിലാണ് താരം താമസിക്കുന്നത്. നടൻ റഹ്മാനും കുടുംബവും തമിഴ്നാട്ടിലാണ് വോട്ടു രേഖപ്പെടുത്തിയത്. ഞാനിന്ന് ജനാധിപത്യം തെരഞ്ഞെടുത്തു, വോട്ടു രേഖപ്പെടുത്തി. ഒരു വോട്ട് ഭാവിയെ നിർമിക്കുമെന്ന കുറിപ്പോടു കൂടി കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ വൻ പോരാട്ടമാണ് നടക്കുന്നത്. നടൻ വിജയ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

രജനീകാന്ത്, കമൽഹാസൻ, ശ്രുതി ഹാസൻ, വിജയ്, അജിത് കുമാർ, ഖുശ്ബു, ധനുഷ്, ശിവകാർത്തികേയൻ എന്നിവരും വോട്ടു രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com