അനൂപ് മേനോൻ നായകനാകുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ 'ഈ തനിനിറം' ആരംഭിച്ചു

ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രമാണിത്
EE Thani niram anoop menon film shooting begins

അനൂപ് മേനോൻ നായകനാകുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ 'ഈ തനിനിറം' ആരംഭിച്ചു

Updated on

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം വ്യാഴാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു. സംവിധായകരായ കെ. മധു , ഭദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ചിത്രത്തിന് തുടക്കമായത്. കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ഈ ചിത്രം ആരംഭിച്ചത്. അനൂപ് മേനോൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.

ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രമാണിത്. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്.

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇതിനിടെയുണ്ടാകുന്ന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം) അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ,,ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബികാ കണ്ണൻ ബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ

ഛായാഗ്രഹണം - പ്രദീപ് നായർ. വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com