എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയെറ്ററിൽ എത്താൻ വൈകും

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് റീ എഡിറ്റിങ് പൂർത്തിയാക്കിയത്.
Empuraan: new re-edited version likeley to be late

എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയെറ്ററിൽ എത്താൻ വൈകും

Updated on

തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയെറ്ററുകളിലെത്താൻ വൈകും. സാങ്കേതികമായ പ്രശ്നങ്ങൾ മൂലമാണ് പുതിയ പതിപ്പെത്താൻ വൈകുന്നത്. വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് വ്യാഴാഴ്ചയോടെ തിയെറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. നിലവിൽ എഡിറ്റിങ്ങും സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്.

വിവാദങ്ങളെത്തുടർന്ന് ചിത്രത്തിൽ നന്ന് 3 മിനിറ്റ് വരുന്ന ഭാഗം വെട്ടി മാറ്റിയിട്ടുണ്ട്. അതു പോലെ വില്ലന്‍റെ പേരിലും ചെറിയ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. വിവാദങ്ങൾ കൊഴുത്തതോടെ നിർമാതാക്കൾ തന്നെയാണ് സെൻസർബോർഡിനോട് ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് റീ എഡിറ്റിങ് പൂർത്തിയാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com