എമ്പുരാന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി സൂചന

വ്യാജപതിപ്പ് ഇറങ്ങിയത് ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ കലക്ഷനെ ബാധിക്കാനും സാധ്യതയുണ്ട്.
Empuran leaked online

എമ്പുരാന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലെന്ന് റിപ്പോർട്ട്

Updated on

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മോഹൻലാലിന്‍റെ വൻ ബജറ്റ് ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്. പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരുന്നിരുന്ന ചിത്രത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാം ഫിൽമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നിവയിൽ ലഭ്യമാണെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജപതിപ്പുകൾ വഴി വൈറസുകൾക്കും സാധ്യതയുണ്ട്.

വ്യാജപതിപ്പ് ഇറങ്ങിയത് ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ കലക്ഷനെ ബാധിക്കാനും സാധ്യതയുണ്ട്. ചിത്രം പുറത്തിറങ്ങും മുൻപേ തന്നെ സംവിധായകനും നടനുമായ പൃഥ്വിരാജ് വ്യാജ പതിപ്പുകൾക്കെതിരേ കരുതൽ പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

വൻ ബജറ്റ് ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ റിലീസിങ് ദിനത്തിൽ തന്നെ പുറത്തിറങ്ങുന്നത് ഇതാദ്യമായല്ല. അല്ലു അർജുന്‍റെ പുഷ്പ 2 വിന്‍റെ വ്യാജപതിപ്പും പുറത്തിറങ്ങിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com