മാസ് എൻട്രിയുമായി 'അബ്രാം ഖുറേഷി', കത്തിക്കയറി 'എമ്പുരാൻ'; പ്രതികരണങ്ങളുമായി ആരാധകർ

സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
Empuran mohanlal film fans show reactions

മാസ് എൻട്രിയുമായി 'അബ്രാം ഖുറേഷി', കത്തിക്കയറി 'എമ്പുരാൻ'; പ്രതികരണങ്ങളുമായി ആരാധകർ

Updated on

തിയറ്ററുകളിൽ ആവേശത്തിന്‍റെ അലകടൽ സൃഷ്ടിച്ച് മോഹൻലാൽ -പൃഥ്വിരാജ് കോംബോയുടെ എമ്പുരാൻ. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അബ്രാം ഖുറേഷി തിയെറ്ററുകളെ ഇളക്കി മറിച്ചു. കംപ്ലീറ്റ് എന്‍റർടെയ്നർ എന്നാണ് ആരാധകർ സിനിമയെ വിശേഷിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു ഫാൻസ് ഷോ ആരംഭിച്ചത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ എമ്പുരാൻ 50 കോടി ക്ലബിലെത്തി റെക്കോഡ് സൃഷ്ടിച്ചിരുന്നു. കേരളത്തിൽ 750 സ്ക്രീനുകളിലാണ് എമ്പുരാൻ റിലീസ് ചെയ്തത്.

സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മൂന്നു ഭാഗങ്ങളിലായാണ് ചിത്രത്തിന്‍റെ കഥ പൂർത്തിയാക്കുക. പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായിരുന്ന ലൂസിഫറിലെ കഥാപാത്രങ്ങളെ ആരാധകർ ഏറ്റെടുത്തിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായാണ് ലൂസിഫറിൽ മോഹൻലാൽ എത്തിയതെങ്കിൽ അബ്രാം ഖുറേഷിയായുള്ള വേഷപ്പകർച്ചയാണ് രണ്ടാം ഭാഗത്തിൽ നിറയുന്നത്.

ആദ്യ ഷോ കാണാനായി കൊച്ചി കവിതാ തിയെറ്ററിൽ മോഹൻലാൽ. പൃഥ്വിരാജ്, മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും അണിയറപ്രവർത്തകരും എത്തിയിരുന്നു. ബ്ലാക്ക് ഡ്രസ് കോഡിലായിരുന്നു താരങ്ങൾ. ആശീർവാദ് സിനിമാസ് മുന്നോട്ടു വച്ച ബ്ലാക്ക് ഡ്രസ് കോഡ് എന്ന നിർദേശം ആരാധകരും ഏറ്റെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com