

റിമി ടോമിയും ലിബിനും
വിവാഹം ഭംഗിയായി നടന്നതിൽ സന്തോഷമുണ്ടെന്ന് ഗായിക റിമി ടോമി. ലിബിൻ മാത്യുവിനെയാണ് റിമി വിവാഹം കഴിച്ചത്. മുംബൈയിലെ ഡോംബിവ്‌ലി പള്ളിയിൽ വച്ച് നടന്ന ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമി. എല്ലാം ഭംഗിയായി നടന്നു, കരച്ചിൽ വരുന്നു, വല്ലാത്ത സന്തോഷം എല്ലാവരും പ്രാർഥിക്കണം എന്നും റിമി പറഞ്ഞു.
കൊച്ചിയിൽ റിസപ്ഷൻ നടത്തുന്നതിനെപറ്റിയുള്ള ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നും ഫംഗ്ഷനുകളിലല്ലല്ലോ കാര്യമെന്നും റിമി പ്രതികരിച്ചു.
ജിം ട്രെയിനർ ആയ ലിബിനുമായി പ്രണയത്തിലാണെന്ന് കുറച്ചു നാൾ മുൻപാണ് റിമി വെളിപ്പെടുത്തിയത്. ബാന്ദ്രയിൽ സ്വന്തമാക്കിയ ഫ്ലാറ്റിലായിരിക്കും സെറ്റിൽ ആകുകയെന്നും റിമി പറഞ്ഞിരുന്നു. പിങ്ക് നിറത്തിലുള്ള മന്ത്രകോടിയാണ് ലിബിൻ റിമിക്ക് സമ്മാനിച്ചത്.