മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ; നിർമാതാവിന്‍റെ പരാതിയിൽ കേസ്

നിർമാതാവ് ആന്‍റോ ജോസഫിന്‍റെ പരാതിയിലാണ് കേസെടുത്തത്
fake version of Patriot movie circulated; case filed

ചിത്രത്തിൽ നിന്ന്

Updated on

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തിയ മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന്‍റെ വ‍്യാജ പതിപ്പ് ഓൺലൈൻ വെബ്സൈറ്റുകളിലും സമൂഹമാധ‍്യമങ്ങളിലും പങ്കുവച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

നിർമാതാവ് ആന്‍റോ ജോസഫിന്‍റെ പരാതിയിൽ കോപ്പിറൈറ്റ് ആക്റ്റിന്‍റെ വിവിധ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.

മേയ് 2നും 5നും ഇടയിൽ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പ് സമൂഹമാധ‍്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിപ്പിച്ചതായും നിർമാണ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

125 കോടിയിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര,, രാജീവ് മേനോൻ, രേവതി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.

logo
Metro Vaartha
www.metrovaartha.com