മോശം ആംഗിളിൽ സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ, തടഞ്ഞ് നടി; കവിളിൽ നുള്ളിയതും വിവാദം|Video

അതിനു ശേഷം അയാൾക്കൊപ്പം സെൽഫീ എടുക്കാനും നടി തയാറായി.
Fan tries to take a selfie from an awkward angle; actress stops him; cheek-pinching incident sparks controversy | Video

മോശം ആംഗിളിൽ സെൽഫീ എടുക്കാൻ ശ്രമിച്ച് ആരാധകൻ, തടഞ്ഞ് നടി; കവിളിൽ നുള്ളിയതും വിവാദം\Video

Updated on: 

മോശം ആംഗിളിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തടഞ്ഞ് നടി കന്നഡ നടിയും നർത്തകിയുമായ രചിത റാം. തനിക്കൊപ്പം സെൽഫി എടുക്കാൻ വന്ന ആരാധകൻ ഫോൺ കൂടുതൽ മുകളിലേക്ക് ഉയർത്തിപ്പിടിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. ഉടൻ തന്നെ ആരാധകന്‍റെ കൈ പിടിച്ച് താഴ്ത്തി ശരിയായ രീതിയിൽ സെൽഫി എടുക്കാൻ നടി ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം അയാൾക്കൊപ്പം സെൽഫി എടുക്കാനും നടി തയാറായി.

ആരാധകരുമായി ഇടപഴകുന്നതിനിടെ ഒരു ആരാധകൻ നടിയുടെ ഇരു കവിളിലും നുള്ളി കടന്നു പോകുന്ന വിഡിയോയും വൈറലാണ്. ആദ്യം ഞെട്ടുന്ന നടി പിന്നീട് ചിരിയോടെയാണ് ആ സന്ദർഭത്തെ കൈകാര്യം ചെയ്തത്.

രചിതയുടെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. ഇതു പിന്നീട് വിവാദമായെങ്കിലും തന്നോടുള്ള സ്നേഹം കൊണ്ടുള്ള പെരുമാറ്റമായേ കാണുന്നുള്ളൂ എന്നാണ് രചിത പ്രതികരിച്ചത്. കൂലി എന്ന തമിഴ് സിനിമയിലും രചിത അഭിനയിച്ചിട്ടുണ്ട്. അയോഗ്യ 2 ആണ് അവസാനമായി പുറത്തിറങ്ങിയ ച‌ിത്രം.

logo
Metro Vaartha
www.metrovaartha.com