ബിടിഎസ് ടിക്കറ്റിനു വേണ്ടി അമ്പലത്തിൽ നൂഡിൽസും സ്നാക്സും വച്ച് പ്രാർഥിച്ച് ആരാധകർ!

മുൻകാലങ്ങളിൽ അങ്ങനെ ടിക്കറ്റ് കിട്ടിയ കഥയും ചിലർ പറയുന്നുണ്ട്.

Fans pray for BTS tickets at temple with noodles and snacks!

ബിടിഎസ് ടിക്കറ്റിനു വേണ്ടി അമ്പലത്തിൽ നൂഡിൽസും സ്നാക്സും വച്ച് പ്രാർഥിച്ച് ആരാധകർ!

Updated on

തായ്പെയ്: തായ്‌വാനിൽ ഇപ്പോൾ ബിടിഎസ് തരംഗമാണ്. ബിടിഎസ് സംഗീത പരിപാടിയുടെ ടിക്കറ്റ് കിട്ടാൻ വേണ്ടി ക്ഷേത്രത്തിൽ സ്നാക്സുൾപ്പെടെ അർപ്പിച്ചു പ്രാർഥിക്കുകയാണ് ആരാധകർ. തായ്പെയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാങ്‌ക ലോങ്ഷാൻ ക്ഷേത്രത്തിലാണ് ആരാധകർ കൂട്ടത്തോടെ എത്തിയത്. ബിടിഎസിന്‍റെ ഔദ്യോഗിക നിറമായ പർപ്പിളിൽ പൊതിഞ്ഞ സ്നാക്സും , സംഗീത പരിപാടിയുടെ സീറ്റ് മാപ്പും, ആഗ്രഹങ്ങളെഴുതിയ കുറിപ്പുമെല്ലാം സമർപ്പിച്ചാണ് പ്രാർഥന. പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും ദേവനായ യു ലാവോ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ചേർന്ന പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന പോലെ ലാവോ തങ്ങൾക്ക് ചേർന്ന സീറ്റും കണ്ടെത്താൻ സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇൻസ്റ്റന്‍റ് നൂഡിൽസ്, തായ്വാനിലെ പേരു കേട്ട കോൺ പഫ് സ്നാക്ക്, പുഡ്ഡിങ് എന്നിവയ്ക്കൊപ്പം സ്വന്തം കൈപ്പടയിൽ ആഗ്രഹങ്ങളെക്കുറിച്ചും എഴുതി സമർപ്പിച്ചിട്ടുണ്ടെന്ന് ഒരു ആരാധിക പറയുന്നു.

ബിടിഎസ് കൺസേർട്ടിന് ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ് എല്ലാവരും പ്രാർഥിക്കുന്നതെന്നും നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ അതു യാഥാർഥ്യമാകുമെന്നും ആരാധകർ പറയുന്നു. മുൻകാലങ്ങളിൽ അങ്ങനെ ടിക്കറ്റ് കിട്ടിയ കഥയും ചിലർ പറയുന്നുണ്ട്. രണ്ട് വർഷമായി ഇത്തരത്തിൽ ടിക്കറ്റിനു വേണ്ടി ക്ഷേത്രത്തിൽ ആരാധകർ വന്ന് പ്രാർഥിക്കാൻ തുടങ്ങിയിട്ട്. ആരാധകരുടെ പ്രാർഥന ദേവൻ കേൾക്കുമെന്നാണ് ക്ഷേത്രം ചെയർമാൻ ലിൻ പെയ്- ഹ്യുവോ പറയുന്നത്. നവംബറിലാണ് ബിടിഎസ് തായ്‌ലൻഡിലെത്തുക.

logo
Metro Vaartha
www.metrovaartha.com