"എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല, വിശ്വസിക്കാനാവുന്നില്ല"; ഫർഹാന്‍റെ വിയോഗത്തിൽ ഉബൈദ്

കഴിഞ്ഞ ഒന്നര വർ‌ഷമായി ഉബൈദിന്‍റെ ക്യാമറാമാനായിരുന്നു ഫർഹാൻ
farhan passing away ubaid cameraman tragedy ernakulam

"എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല, വിശ്വസിക്കാനാവുന്നില്ല"; ഫർഹാന്‍റെ വിയോഗത്തിൽ ഉബൈദ്

Updated on: 

എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കില്‍ ശനിയാഴ്ചയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കിലെ ഊഞ്ഞാലിന്‍റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെരുമ്പാവൂർ സ്വദേശിയായ ഫർഹാനാണ് മരിച്ചത്. യൂട്യൂബറായ ഉബൈദിന്‍റെ ക്യാമറാമാനായിരുന്നു മരിച്ച ഫർഹാൻ.

ഫർഹാന്‍റെ മരണത്തിന് പിന്നാലെ ഉബൈദ് വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒന്നര വർഷത്തോളമായി അവൻ തന്‍റെ കൂടെയുണ്ടെന്നും എവിടെപോയാലും വിളിക്കുന്ന അവർ ഇപ്രാവശ്യം മാത്രം വിളിച്ചില്ലെന്നും ഉബൈദ് കുറിച്ചു.

‌ഫർഹാന്‍റെ മരണം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ഇൻസ്റ്റഗ്രാമിനെ റാൻ‌ഡം മെസേജിലൂടെ പരിചയപ്പെട്ട ഫർഹാൻ പിന്നീട് നല്ലൊരു സുഹൃത്തായി മാറിയെന്നും അവനെന്നും തന്‍റെ നിഴലായി കൂടെയുണ്ടായിരുന്നെന്നും ഉബൈദ് പറയുന്നു.

കുറിപ്പ് ഇങ്ങനെ...

ഫർഹാൻ... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. "

Instagram-ൽ വന്ന ഒരു random message-ലൂടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്.

ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: "ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?"

ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു... വാ

അന്ന് തുടങ്ങിയ യാത്രയാണ്. എകദേശം ഒന്നര വർഷത്തോളം എന്‍റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്‍റെ കുടെ, എന്‍റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു.

എനിക്ക് അവൻ വെറുമൊരു Cameraman ആയിരുന്നില്ല. എന്‍റെ നല്ലൊരു സുഹ്യത്തായിരുന്നു. സൗഹ്യദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു.

ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും... "മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?"

അവൻ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.

അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി.

എകദേശം രണ്ട് മാസമായി അവൻ എൻ്റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്‌പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു.

എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല...

പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.