'കറുത്ത മച്ചാൻ' പാട്ടിന്‍റെ പേരിൽ കേസ്; ഇളയരാജയ്ക്ക് 50 ലക്ഷം രൂപ നൽകി ഡ്യൂഡ് നിർമാതാവ്

പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡിലാണ് ഇളയ രാജ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ പുതുക്കി ഉപയോഗിച്ചിരിക്കുന്നത്.
Film producer settles dispute with Ilayaraja by paying Rs 50 lakh for using his songs

'കറുത്ത മച്ചാൻ' പാട്ടിന്‍റെ പേരിൽ കേസ്; ഇളയരാജയ്ക്ക് 50 ലക്ഷം രൂപ നൽകി ഡ്യൂഡ് നിർമാതാവ്

Updated on

ചെന്നൈ: കറുത്ത മച്ചാൻ‌, നൂറു വറുഷം എന്നീ പാട്ടുകൾ ഉപയോഗിച്ചതിന്‍റെ പേരിൽ സംഗീതസംവിധായകൻ ഇളയരാജയുമായുണ്ടായ നിയമ തർക്കം ‌50 ലക്ഷം രൂപ നൽകി പരിഹരിച്ച് ഡ്യൂഡ് സിനിമാ നിർമാതാവ്. പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡിലാണ് ഇളയ രാജ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ പുതുക്കി ഉപയോഗിച്ചിരിക്കുന്നത്.

തന്‍റെ അനുവാദമില്ലാതെയാണ് പാട്ടുകൾ ഉപയോഗിച്ചതെന്ന് കാണിച്ച് ഇളയരാജ നൽകിയ പരാതിയിൽ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് പണം നൽകി പ്രശ്നത്തിനു പരിഹാരം കാണാൻ മൈത്രി മൂവി മേക്കേഴ്സ് തയാറായത്.

2025 നവംബർ 28ന് തയാറാക്കി നൽകിയ സംയുക്ത സമവായ മെമോറാണ്ടം പ്രകാരം മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സെന്തിലാണ് കേസ് അവസാനിപ്പിച്ചതായി ഓഡർ ഇറക്കിയിരിക്കുന്നത്.പണം നൽകിയ സാഹചര്യത്തിൽ പാട്ട് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ലെന്നും ഇളയരാജ സമ്മതിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com