വളർത്തുനായ്ക്കൾ യാത്രക്കാരിയെ ആക്രമിച്ചു; കന്നഡ നടൻ ദർശനെതിരേ എഫ്ഐആർ

ഒക്റ്റോബർ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വളർത്തുനായ്ക്കൾ യാത്രക്കാരിയെ ആക്രമിച്ചു; കന്നഡ നടൻ ദർശനെതിരേ എഫ്ഐആർ
Updated on

ബംഗളൂരു: വളർത്തുനായ്ക്കൾ ആക്രമിച്ചതിന്‍റെ പേരിൽ 48കാരിയായ സ്ത്രീ നൽകിയ പരാതിയിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കെതിരേപൊലീസ് കേസെടുത്തു. ഒക്റ്റോബർ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആർആർ നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീ ദർശന്‍റെ വീടിനോടു ചേർന്ന ഒഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്തിരുന്നു. തിരിച്ചെത്തിപ്പോൾ കാറിനരികിൽ മൂന്നു വളർത്തുനായ്ക്കളുമായി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. നായ്ക്കളെ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയാറായില്ല.

മാത്രമല്ല കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കലഹമുണ്ടായി. ഈ സമയത്ത് നായ്ക്കൾ സ്ത്രീയെ ആക്രമിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിൽ നടൻ ദർശന്‍റെ വളർത്തുനായ്ക്കളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താരത്തിനെതിരേയും നായ്ക്കളുടെ കെയർ ടേക്കറിനെതിരേയും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com