റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണി, നാട്ടുകാർക്കൊപ്പം മെട്രോയിൽ അഭയം തേടി ഗെയിം ഓഫ് ത്രോൺസ് താരം

ഗെയിം ഓഫ് ത്രോൺസിലെ ജെയ്മി ലാനിസ്റ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നികോളായ് ആയിരുന്നു
game of thrones actor nikolaj coster waldau takes shelter in Kyiv metro

റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണി, നാട്ടുകാർക്കൊപ്പം മെട്രോയിൽ അഭയം തേടി ഗെയിം ഓഫ് ത്രോൺസ് താരം

Updated on: 

കീവ്: യുക്രൈൻ സന്ദർശനത്തിനിടെ റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് മെട്രോയിൽ അഭയം തേടി ഹോളിവുഡ് താരം നികോളായ് കോസ്റ്റർ വാർഡൗ. യുക്രൈനിലെ കീവ് മെട്രോ സ്റ്റേഷനിലാണ് താരം അഭയം തേടിയത്. പ്രശസ്തമായ സീരീസായ ഗെയിം ഓഫ് ത്രോൺസിലെ ജെയ്മി ലാനിസ്റ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നികോളായ് ആയിരുന്നു.

യുഎൻ ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഗുഡ്‌വിൽ അംബാസിഡറായ നികോളായ് യുക്രൈൻ സന്ദർശനത്തിലായിരുന്നു. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് ഉള്ളതിനാൽ പ്രദേശവാസികൾക്കൊപ്പം സുരക്ഷിത താവളമായ മെട്രോ സ്റ്റേഷനിലേക്ക് മാറുകയായിരുന്നു. ഒരു രാത്രി മുഴുവൻ അദ്ദേഹം മെട്രോ സ്റ്റഷനിൽ ചെലവഴിച്ചു. മെട്രോ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന നികോളായുടെ ചിത്രങ്ങൾ പുറത്തുവന്നു.

സോഷ്യൽ മീഡിയയിലൂടെ താരം തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. ഒരു ദിവസം ഇത് അനുഭവിച്ച് അതിന്‍റെ കഥ പറയുകയാണ് ഞാൻ. പക്ഷേ ആയിരക്കണക്കിന് യുക്രൈനികൾക്ക് ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇത് അത്യാവശ്യമാണ്. സാധാരണക്കാരെ നമ്മൾ സഹായിക്കേണ്ടതുണ്ട്.- നികോളായ് പറഞ്ഞു. യുക്രൈനിലെ സാഹചര്യങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനാണ് നടന്‍റെ യുക്രൈൻ സന്ദർശനം. 2016 മുതൽ യുഎൻഡിപി ഗുഡ്‌വിൽ അംബാസിഡറാണ് അദ്ദേഹം.