'ഉപ്പും മുളകും' വിടുന്നു, കാരണം പറഞ്ഞ് നടി

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്
 Gauri Unnimaya quits Uppum Moolakum

ഗൗരി ഉണ്ണിമായ

Updated on

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. വര്‍ഷങ്ങളായി ഈ സീരിയല്‍ പല കുടുംബങ്ങളുടേയും ഭാഗമാണ്. ഇപ്പോള്‍ ഉപ്പും മുളകില്‍ നിന്ന് പോവുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഗൗരി ഉണ്ണിമായ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്.

കരിയറില്‍ അടുത്ത ചുവടുവയ്‌ക്കേണ്ട സമയമായെന്നും അതിനാലാണ് ഉപ്പും മുളകും വിടുന്നത് എന്നുമാണ് ഗൗരി പറയുന്നത്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നും താരം പറയുന്നു. സീരിയലിന്റെ ഭാഗമായതു മുതല്‍ തനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ വലുതാണെന്നും ഗൗരി പറയുന്നു.

ഓഡീഷനിലൂടെയായിരുന്നു ഞാന്‍ ഈ പരമ്പരയിലേക്ക് വന്നത്. ഈ സ്ഥലവും, ആള്‍ക്കാരുമൊക്കെ എനിക്ക് ഒട്ടും പരിചയം ഇല്ലായിരുന്നു. ഞാന്‍ നല്ല ടെന്‍ഷനിലുമായിരുന്നു. ഓഡീഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ഞാന്‍ ഈ കുടുംബത്തിലെ അംഗമായതാണ്. ഈ സ്ഥലവും, ആളുകളുമൊക്കെ എനിക്ക് ഏറെ സ്പെഷലാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. നിങ്ങളുടെ സ്നേഹവും, സപ്പോര്‍ട്ടുമൊക്കെ കിട്ടിയത് ഉപ്പും മുളകിലൂടെയാണ്.- ഗൗരി പറഞ്ഞു. ഉപ്പും മുളകിന്റെ രണ്ടാം സീസണില്‍ ഗൗരിയമ്മായി എന്ന കഥാപാത്രമായാണ് ഉണ്ണിമായ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com