സാന്ത്വനത്തിലെ അഞ്ജലി ഇനി ജിപിക്കു സ്വന്തം; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു

അടുത്ത വർഷമായിരിക്കും വിവാഹം.
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹനിശ്ചയച്ചടങ്ങിൽ
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹനിശ്ചയച്ചടങ്ങിൽ
Updated on

സിനിമാ, ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഗോവിന്ദ് പത്മസൂര്യയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചത്. ടെലിവിഷനിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനത്തിൽ അഞ്ജലിയെന്ന കഥാപാത്രത്തിലൂടെയാണ് ഗോപികാ അനിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ഇതു നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടു മുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപ്പോലെ ആണ് ചേർത്തു പിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവയ്പ്പിൽ നിങ്ങളുടെ എല്ലാ വിധ പ്രാർഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം എന്നാണ് ഇരുവരും ചേർന്ന് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. അടുത്ത വർഷമായിരിക്കും വിവാഹം.

ടെലിവിഷൻ പരിപാടികളിലൂടെ ജിപി എന്ന പേരിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗോവിന്ദ് പത്മസൂര്യ അടയാളങ്ങൾ, ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2, കീ, അല വൈകുണ്ഡപുരമുലു തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട.

ബാലേട്ടൻ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലെത്തിയ ഗോപിക ആയുർവേദം ഡോക്റ്റർ കൂടിയാണ്. പിന്നീട് ശിവം എന്ന സിനിമയിലും അഭിനയിച്ചു. ഇപ്പോൾ സാന്ത്വനത്തിലാണ് താരം അഭിനയിക്കുന്നത്.

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹനിശ്ചയച്ചടങ്ങിൽ
ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹനിശ്ചയ ചിത്രങ്ങളിലൂടെ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com