ഗെയിം ഒഫ് ത്രോൺസിന് ഒരു സ്പിൻ-ഓഫ് കൂടി; 'എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ്'

ഗെയിം ഒഫ് ത്രോൺസ് നടക്കുന്ന കാലഘട്ടത്തിനും നൂറ് വർഷം മുൻപും ഹൗസ് ഒഫ് ഡ്രാഗൺസ് കാലഘട്ടം കഴിഞ്ഞ് നൂറു വർഷം ശേഷവും ആയാണ് എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ് കാലഘട്ടം ക്രമീകരിച്ചിരിക്കുന്നത്.
എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ്'
എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ്'
Updated on

ലോസ് ആഞ്ചലസ്: സൂപ്പർഹിറ്റ് ഫാന്‍റസി സീരീസ് ഗെയിം ഒഫ് ത്രോൺസിന് ഒരു സ്പിൻ ഒഫ് കൂടി വരുന്നു. എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ് എന്നു പേരിട്ടിരിക്കുന്ന സീരീസിന്‍റെ നിർമാണം അയർലണ്ടിൽ ആരംഭിച്ചു കഴിഞ്ഞു. ഗെയിം ഒഫ് ത്രോൺസിന്‍റെ കഥാകാരൻ ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ ദി ഹെഡ്ജ് നൈറ്റ് എന്ന നോവല്ലയെ ആസ്പദമാക്കിയാണ് എച്ച്ബിഒ സീരീസ് നിർമിക്കുന്നത്. ഗെയിം ഒഫ് ത്രോൺസിന്‍റെ സ്പിൻ ഒഫ് സീരീസായ ഹൗസ് ഒഫ് ദി ഡ്രാഗൺസ് നെറ്റ്ഫ്ലിക്സിൽ ഹിറ്റാണ്. ഗെയിം ഒഫ് ത്രോൺസ് നടക്കുന്ന കാലഘട്ടത്തിനും നൂറ് വർഷം മുൻപും ഹൗസ് ഒഫ് ഡ്രാഗൺസ് കാലഘട്ടം കഴിഞ്ഞ് നൂറു വർഷം ശേഷവും ആയാണ് എ നൈറ്റ് ഒഫ് ദി സെവൻ കിങ്ഡംസ് കാലഘട്ടം ക്രമീകരിച്ചിരിക്കുന്നത്. ആറ് എപ്പിസോഡുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പടയാളിയായ സർ ഡങ്കൻ ദി ടോളിനെയും അയാളുടെ സഹചാരിയായ എഗ്ഗിനെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. പീറ്റർ ക്ലാഫിയും ഡെക്സ്റ്റർ സോൾ ആൻസലുമാണ് ഈ രണ്ടു കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഇവർക്കു പുറമേ ഫിൻ ബെന്നെറ്റ്, ബെർട്ടി കാർവൽ, ടാൻസിൻ ക്രോഫോർഡ്, ഡാനിയൽ ഇങ്സ് എന്നിവരും സീരീസിൽ അഭിനയിക്കുന്നുണ്ട്.

ഗെയിം ഒഫ് ത്രോൺസ് നടക്കുന്നതിനും നൂറ് വർഷങ്ങൾക്കു മുൻപ് വെസ്റ്ററോസിൽ അലഞ്ഞു തിരിഞ്ഞിരുന്നു ധീരരായ രണ്ടു പേരാണ് ഇരുവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com