"ഗ്രേസ് ഒന്നും അറിയാത്ത കൊച്ചുകുട്ടിയായിരുന്നു", തനിക്ക് വേണ്ടരീതിയിൽ ഗ്രൂം ചെയ്തെടുത്തെന്ന് ഭർത്താവ്: വിവാദം

ഗ്രൂമിങ് എന്നൊക്കെ തമാശ പോലെയാണ് ഇവരൊക്കെ പറയുന്നത് എന്നാണ് പലരും ചോദിക്കുന്നത്
grace antony and husband aby controversy

ഗ്രേസ് ആന്‍റണിയും എബി ടോം സിറിയക്കും

Updated on

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് ഗ്രേസ് ആന്‍റണി. താരത്തിന്‍റെ അഭിനയം എപ്പോഴും കയ്യടി നേടാറുണ്ട്. അടുത്തിടെയാണ് താരം വിവാഹിതയായത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് ഗ്രേസിന്‍റെ ഭർത്താവ്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഇന്‍റർവ്യൂ ആണ്.

19ാം വയസിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയായിരുന്നു ഗ്രേസ് എന്നും തനിക്ക് വേണ്ടരീതിയിൽ ഗ്രൂം ചെയ്ത് എടുക്കുകയായിരുന്നു എന്നുമാണ് എബി ഇന്‍റർവ്യൂവിൽ പറയുന്നത്. 'പതിനെട്ടാമത്തെ വയസിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 19-ാമത്തെ വയസില്‍ റിലേഷന്‍ഷിപ്പിലായി. അപ്പോള്‍ ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാന്‍ എനിക്ക് വേണ്ട രീതിയില്‍ ഗ്രൂം ചെയ്ത് എടുത്തതാണ്.- എബി പറഞ്ഞു.

തന്‍റെ ഭർത്താവിന്‍റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ഗ്രേസിനേയും അവതാരികയേയും വിഡിയോയിൽ കാണാം. ഞങ്ങൾ തമ്മിൽ എട്ട് വയസിന്‍റെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പതിനെട്ട് വയസ് എന്ന് പറയുമ്പോൾ ഒരു ചേട്ടന്‍റെ പക്വതയുള്ള ഒരാളുടെ കൈയിൽ തന്നെയാണ് കിട്ടിയത് എന്നായിരുന്നു അവതാരകയുടെ പ്രതികരണം. അതുകൊണ്ട് വീട്ടുകാരോട് ഈ കാര്യം അവതരിപ്പിച്ചപ്പോഴും ഭയങ്കര സന്തോഷമായിരുന്നെന്നാണ് ഗ്രേസ് പറയുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നത്. ഗ്രൂമിങ് എന്നൊക്കെ തമാശ പോലെയാണ് ഇവരൊക്കെ പറയുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പട്ടിയെ ഒക്കെ ഗ്രൂം ചെയ്തെടുക്കുന്നു എന്ന് പറയുന്ന ലാഘവത്തിലാണ് തന്‍റെ പങ്കാളിയെക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് കമന്‍റുകൾ. ദമ്പതികളെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com