

'ഹാൽ' സിനിമയ്ക്ക് കടുംവെട്ടില്ല; സെൻസർ ബോർഡിന്‍റെ അപ്പീൽ തള്ളി
കൊച്ചി: ഷെയ്ൻ നിഗം ചിത്രം ഹാലിന് അനുകൂലമായി ഹൈക്കോതി ഡിവിഷൻ ബെഞ്ച് വിധി. സിംഗിൾ ബെഞ്ച് വിധിക്കെതിരേ സെൻസർ ബോർഡും കത്തോലിക്കാ കോൺഗ്രസും നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ്ര ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. സിനിമ നേരിട്ട് കണ്ടതിനു ശേഷമാണ് ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട്, എന്നീ ഡയലോഗുകളും ബീഫ് വിളമ്പുന്ന രംഗവും ഉൾപ്പെടെ 19 മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. ഇത്രയും മാറ്റങ്ങൾ വരുത്തിയാലേ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് എങ്കിലും നൽകുകയുള്ളൂ എന്നായിരുന്നു സെൻസർ ബോർഡിന്‍റെ തീരുമാനം.
ഇതിനെതിരേയാണ് നിർമാതാക്കൾ കോടതിയെ സമീപിജച്ചത്. തലശേരി ബിഷപ്പിന്‍റെ പേരുൾപ്പെടെ പരാമർശിക്കുന്നത് ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തുമെന്നാണ് കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചിരുന്നത്.